വിസ്മയ ഗോളുമായി ടോറെര, ആഴ്സണലിന് ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഹഡേയ്‌സ്ഫീൽഡ് തീർത്ത പ്രതിരോധ കോട്ട മറികടക്കാൻ പാട്പെട്ട ആഴ്സണലിന് ഒടുവിൽ അഞ്ചടിക്കാരൻ ടോറെയ്ര രക്ഷകനായി എത്തി. താരം നേടിയ കിടിലൻ ഓവർ ഹെഡ് കിക്കിന്റെ പിൻബലത്തിൽ ആഴ്സണൽ എതിരില്ലാത്ത ഒരു ഗോളിന് ജയം സ്വന്തമാക്കി. ജയത്തോടെ ചെൽസി, ടോട്ടൻഹാം ടീമുകളെ മറികടന്ന് തൽക്കാലത്തേക്ക് മൂന്നാം സ്ഥാനത്ത് എത്താൻ ആഴ്സണലിനായി.

ഒബാമയാങ്, ലകസറ്റ് എന്നിവരെ ആക്രമണത്തിൽ ഇറക്കി ഇറങ്ങിയ ആഴ്സണൽ ഹഡേയ്‌സ്ഫീൽഡ് പോലൊരു ടീമിനോട് അനായാസ ജയമാണ് പ്രതീക്ഷിച്ചത് എങ്കിലും പ്രതിരോധത്തിൽ ഊന്നി അവർ കളിച്ചതോടെ ആഴ്സണലിന് കാര്യങ്ങൾ കടുത്തതായി. ആദ്യ പകുതിയിൽ കളി തീർത്തും പരുക്കനായി മാറുകയും ചെയ്തു. ആദ്യ പകുതിയിൽ മാത്രം 4 ആഴ്സണൽ താരങ്ങളും 3 ഹഡേയ്‌സ്ഫീൽഡ് താരങ്ങളും മഞ്ഞ കാർഡ് കണ്ടു.

രണ്ടാം പകുതിയിൽ മികിതാര്യൻ, ഇവോബി എന്നിവരെ കളത്തിൽ ഇറക്കി എമറി തന്ത്രം മാറ്റിയതോടെ ആഴ്സണൽ ആക്രമണത്തിന് മൂർച്ച കൂടി. എങ്കിലും വിജയഗോളിനായി അവർക്ക് 83 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഒബമയാങ്ങിന്റെ പാസ്സ് ഓവർ ഹെഡ് കിക്കിലൂടെ താരം വലയിലാക്കി ആഴ്സണലിന് വിലപ്പെട്ട 3 പോയിന്റുകൾ സമ്മാനിച്ചു.