“വെർണറെ ഫോമിലേക്ക് തിരികെ കൊണ്ടുവരിക എന്നത് തന്റെ ചുമതലയാണ്”

20210130 125401

ചെൽസിയുടെ ഫോർവേഡായ ടിമോ വെർണറെ ഫോമിലേക്ക് കൊണ്ടു വരിക തന്റെ ചുമതലയാണ് എന്ന് ചെൽസിയുടെ പുതിയ പരിശീലകൻ തോമസ് ടൂഹൽ. ചെൽസിയിൽ വലിയ പ്രതീക്ഷയോടെ എത്തിയ വെർണറിന് ലമ്പാർഡിന്റെ കീഴിൽ ഫോമിലെത്താനെ ആയിരുന്നില്ല. വെർണറിന് ആത്മവിശ്വാസം തിരികെ ലഭിക്കേണ്ടതുണ്ട്. സ്വയമുള്ള വിശ്വാസം അദ്ദേഹത്തിന് തിരികെ കൊടുക്കും. ടൂഹൽ പറഞ്ഞു.

വെർണറിന്റെ മുഖത്തെ പുഞ്ചിരി തിരികെ കൊണ്ടുവരണം. അദ്ദേഹം സ്വയം സംശയിക്കുന്നത് കുറച്ചു കൊണ്ടു വരണം. ഇതിനൊക്കെ തനിക്ക് സാധിക്കും എന്നും ഇതൊക്കെ തന്റെ ഉത്തരവാദിത്വം ആണെന്നും ടൂഹൽ പറഞ്ഞു. വെർണർ, കായ് ഹവേർട്സ് എന്നിവരെ ഫോമിലേക്ക് കൊണ്ടു വരാൻ ജർമ്മൻ ആയതു കൊണ്ട് ടൂഹലിന് ആകും എന്ന വിശ്വാസത്തിലാണ് അബ്രഹമോവിച് ടൂഹലിനെ പരിശീലകനായി എത്തിച്ചത്.

Previous articleവിന്‍ഡീസിനെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു, ഷാക്കിബ് ടീമില്‍
Next articleകേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ ആകുമെന്ന് ജെസ്സൽ