വിന്‍ഡീസിനെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു, ഷാക്കിബ് ടീമില്‍

വീന്‍ഡീസിനെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു. 18 അംഗ സംഘത്തില്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ മടങ്ങി വരുന്നു. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ആണ് പരമ്പരയിലുള്ളത്. മൂന്നാം ഏകദിനത്തില്‍ ചെറിയ തോതില്‍ പരിക്കേറ്റ ഷാക്കിബ് അല്‍ ഹസന്‍ പരമ്പരയില്‍ ആദ്യം ഉണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നുവെങ്കിലും താരത്തിന്റെ സ്കാനില്‍ വലിയ പ്രശ്നമില്ലാത്തത് ബംഗ്ലാദേശിന് ആശ്വാസമായി.

പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി മൂന്നിന് ചിറ്റോഗ്രാമില്‍ ആരംഭിയ്ക്കും. രണ്ടാം ടെസ്റ്റ് ധാക്കയില്‍ ഫെബ്രുവരി 11ന് ആരംഭിയ്ക്കും. ഫെബ്രുവരി 2020ന് ശേഷം ബംഗ്ലാദേശിന്റെ നാട്ടിലെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.

ബംഗ്ലാദേശ്: Mominul Haque (c), Tamim Iqbal, Shakib Al Hasan, Najmul Hossain, Mushfiqur Rahim, Mohammed Mithun, Liton Das, Yasir Ali, Saif Hassan, Mustafizur Rahman, Mehidy Hasan Miraz, Taijul Islam, Shadman Islam, Nayeem Hasan, Taskin Ahmed, Abu Zayed, Ebadat Hossain, Hasan Mahmud

Previous articleഹാരി കെയ്ൻ ദീർഘകാലം പുറത്തിരിക്കും
Next article“വെർണറെ ഫോമിലേക്ക് തിരികെ കൊണ്ടുവരിക എന്നത് തന്റെ ചുമതലയാണ്”