ആഴ്സണലിലേക്ക് മടക്കമില്ലെന്ന സൂചന നൽകി ഇതിഹാസ പരിശീലകൻ ആർസൻ വെങ്ങർ. ബിൽഡ് ലൈവിലെ ചോദ്യത്തിനുത്തരമായാണ്
എന്നും ആഴ്‌സണൽ ആരാധകനാണ് താനെന്നും നിലവിൽ തന്റെ ആവശ്യം ക്ലബിനില്ലെന്നും പറഞ്ഞത്. 71കാരനായ താൻ ജീവിതത്തിലെ ഏറെ പങ്കും ആഴ്സണലിന് നൽകി, നിലവിൽ ആഴ്സണൽ നല്ല നിലയിൽ തന്നെയാണെന്നും വെങ്ങർ കൂട്ടിച്ചേർത്തു.
ആർടെറ്റയുടെ കീഴിൽ ആഴ്സണലിന്റെ പ്രീമിയർ ലീഗിലെ മോശം പ്രകടനം തുടരുന്നതിനിടെയാണ് ഇങ്ങനെയൊരു ചോദ്യം ഉയർന്നത്. രണ്ട് ഡിഫിക്കൽറ്റ് മത്സരങ്ങൾ മാത്രമാണ് ആഴ്സണലിന് ഉണ്ടായതെന്നും ആഴ്സണൽ തിരികെയെത്തുമെന്നും വെങ്ങർ പറഞ്ഞു. 23 വർഷങ്ങൾക്ക് ശേഷം ആഴ്സണൽ ഫുട്‌ബോൾ ക്ലബ്ബ്മായുള്ള സഹകരണം 2018 ലാണ് വെങ്ങർ അവസാനിപ്പിച്ചത്. നിലവിൽ ഫിഫയിൽ ‘ ചീഫ് ഓഫ് ഗ്ലോബൽ ഫുട്‌ബോൾ ഡെവലപ്മെന്റ്’ എന്ന പദവി വഹിക്കുകയാണ് വെങ്ങർ. 1,235 മത്സരങ്ങളിൽ ആഴ്സണൽ മാനേജറായിരുന്ന വെങ്ങർ 707 മത്സരങ്ങളിൽ ആഴ്സണലിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. 7 എഫ് എ കപ്പ് ജയങ്ങളും മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും അതിൽ ഉൾപ്പെടും.