ആവേശ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ബംഗ്ലാദേശിന് ജയം

Bangladesh New Zealand

ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ ബംഗ്ലാദേശിന് 4 റൺസ് ജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ നിലവിൽ ബംഗ്ലാദേശ് 2-0ന് മുൻപിലാണ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് എടുത്തത്. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡിന് 5 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമാണ് എടുക്കാനായത്. അവസാന ഓവറിൽ ന്യൂസിലാൻഡിനു ജയിക്കാൻ 19 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ മുസ്താഫിസുർ എറിഞ്ഞ അവസാന ഓവറിൽ 14 റൺസ് മാത്രമാണ് ന്യൂസിലാൻഡിന് എടുക്കാനായത്.

49 പന്തിൽ പുറത്താവാതെ 65 നേടിയ ടോം ലതാം ന്യൂസിലാൻഡ് നിരയിൽ പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ന്യൂസിലാൻഡിന് വേണ്ടി വിൽ യങ് 22 റൺസും കോൾ മക്കൊഞ്ചി 15 റൺസ് എടുത്ത് പുറത്താവാതെയും നിന്നു. നേരത്തെ ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് എടുത്തത്. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് നയീം(39), ലിറ്റൻ ദാസ്(39), മഹ്മൂദുള്ള (37*) എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Previous articleകേരള ബ്ലാസ്റ്റേഴ്സിന് വിജയ തിളക്കം
Next articleഎന്നും ആഴ്‌സണൽ ആരാധകൻ, നിലവിൽ തന്റെ ആവശ്യം ക്ലബിനില്ല – വെങ്ങർ