വന്യാമ സ്പർസ് വിട്ടു, ഇനി എം എൽ എസിൽ

- Advertisement -

സ്പർസ് മധ്യനിര താരം വിക്ടർ വന്യാമ ക്ലബ്ബ് വിട്ടു. ട്രാൻസ്ഫറിൽ താരം മേജർ ലീഗ് സോക്കർ ക്ലബ്ബായ മോണ്ട്റിയൽ ഇമ്പാക്റ്റിലാണ് ചേർന്നത്. സ്പർസിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. കെനിയയുടെ ദേശീയ ടീം ക്യാപ്റ്റൻ കൂടിയാണ് വന്യാമ.

കനേഡിയൻ ക്ലബ്ബായ മോണ്ട്റിയൽ മൂന്ന് വർഷത്തെ കരാറാണ് താരത്തിന് നൽകിയിരിക്കുന്നത്. 28 വയസുകാരനായ താരത്തിന് സ്പർസ് കരിയറിന്റെ അവസാനം ഏറെ കാലവും ബെഞ്ചിൽ ഇരിക്കാനായിരുന്നു വിധി. 2016 ൽ സൗത്താംപ്ടണിൽ നിന്നാണ് താരം സ്പർസിൽ എത്തിയത്. മുൻപ് സെൽറ്റിക്കിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement