വെസ്ലി വിളയാടി, നോർവിച്ചിൽ അനായാസ ജയം നേടി വില്ല

നോർവിച്ചിനെതിരെ 5 ഗോളടിച്ച് ആസ്റ്റൺ വില്ലക്ക് കൂറ്റൻ ജയം. എവേ ഗ്രൗണ്ടിൽ 1-5 നാണ് ഡീൻ സ്മിത്തിന്റെ ടീം ജയിച്ചു കയറിയത്. സ്‌ട്രൈക്കർ വെസ്ലി നേടിയ ഇരട്ട ഗോളുകളാണ് വില്ലക്ക് ജയം ഒരുക്കിയത്. ജയത്തോടെ 8 പോയിന്റ് ഉള്ള വില്ല 14 ആം സ്ഥാനത്താണ്. 6 പോയിന്റ് മാത്രമുള്ള നോർവിച് 18 ആം സ്ഥാനത്തും തുടരും.

ആദ്യ പകുതിയിൽ ഗോളടിച്ചും പെനാൽറ്റി നഷ്ടപ്പെടുത്തിയും വെസ്ലിയാണ് കളം നിറഞ്ഞത്. 14, 20 മിനിറ്റുകളിൽ ഗോളടിച്ച താരം പക്ഷെ 38 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്യാപ്റ്റൻ ഗ്രീലിഷും, കോണറും ഗോൾ നേടിയതോടെ വില്ല ജയം ഉറപ്പിച്ചു. ഡഗ്ളസ് ലൂയിസാണ് വില്ലയുടെ അഞ്ചാം ഗോൾ നേടിയത്. കളി തീരാൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കേ വില്ല ഡിഫൻഡർ മിങ്‌സ് വരുത്തിയ പിഴവ് മുതലാക്കി ഡ്രിമിക് ആണ് നോർവിചിന്റെ ആശ്വാസ ഗോൾ നേടിയത്.

Previous articleതുടർച്ചയായ നാലാം പ്രീമിയർ ലീഗ് മത്സരത്തിലും എവർട്ടൺ തോറ്റു
Next articleനെയ്മറിനും ഇക്കാർഡിക്കും ഗോൾ, പി എസ് ജി ലീഗിൽ ഒന്നാമത് തുടരുന്നു