തുടർച്ചയായ നാലാം പ്രീമിയർ ലീഗ് മത്സരത്തിലും എവർട്ടൺ തോറ്റു

എവർട്ടൺ ക്ലബിന്റെ ദുരിതം തുടരുകയാണ്. തുടർച്ചയായ നാലാം പ്രീമിയർ ലീഗ് മത്സരത്തിലും മേഴ്സിസൈഡ് ക്ലബ് പരാജയപ്പെട്ടിരിക്കുകയാണ്. ഇന്ന് ബേർൺലിയെ നേരിട്ട എവർട്ട മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ഫുൾബാക്കായ കോൾമെൻ ചുവപ്പ് വാങ്ങി പോയത് ആണ് എവർട്ടണ് ഇന്ന് വലിയ തിരിച്ചടി നൽകിയത്. കളിയുടെ 60ആം മിനുട്ടിലാണ് കോൾമെൻ ചുവപ്പ് വാങ്ങി പുറത്ത് പോയത്.

ഇതോടെ പത്തുപേരായി ചുരുങ്ങിയ എവർട്ടൺ പരുങ്ങലിലായി. കളിയുടെ 72ആം മിനുട്ടിൽ ഹെൻട്രിക് ആണ് ഒരു കോർണറിൽ നിന്ന് ബേർൺലിക്കായി ഗോൾ നേടിയത്. ബേർൺലി ഈ വിജയത്തോടെ ലീഗിൽ നാലാമത് എത്തി. ഇന്ന് പരാജയപ്പെട്ട എവർട്ടൺ പതിനേഴാം സ്ഥാനത്ത് ആണ് ഉള്ളത്. ബൗണ്മത്, മാഞ്ചസ്റ്റർ സിറ്റി, ഷെഫീൽഡ് യുണൈറ്റഡ് എന്നീ ടീമുകൾക്ക് എതിരെയാണ് ഇതിനു മുമ്പുള്ള മത്സരങ്ങളിൽ എവർട്ടൺ പരാജയപ്പെട്ടത്.

Previous articleബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് ഹോഫൻഹെയിം
Next articleവെസ്ലി വിളയാടി, നോർവിച്ചിൽ അനായാസ ജയം നേടി വില്ല