പെനാൽറ്റിയിൽ വാർഡിക്ക് പിഴച്ചു, ലെസ്റ്ററിന് തോൽവി

- Advertisement -

ലെസ്റ്റർ സിറ്റി വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി. പ്രീമിയർ ലീഗിൽ ഇത്തവണ ബേൺലിയെ നേരിട്ട അവർ 2-1 നാണ് തോൽവി വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ വില്ലയോട് സമനില വഴങ്ങിയ അവർക്ക് ഇതോടെ ടോപ്പ് 4 സാധ്യതകൾ കടുപ്പമാകും എന്ന് ഉറപ്പായി. സ്കോർ 1-1 ൽ നിൽക്കേ ലഭിച്ച പെനാൽറ്റി വാർഡി നഷ്ടപ്പെടുത്തിയതാണ് മത്സരത്തിൽ നിർണായകമായത്. നിലവിൽ 45 പോയിന്റുള്ള ലെസ്റ്റർ മൂന്നാം സ്ഥാനത്താണ്.

മത്സരത്തിൽ ലീഡ് എടുത്ത ശേഷമാണ് ബ്രെണ്ടൻ റോഡ്‌ജെഴ്സിന്റെ ടീം തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ ഹാർവി ബാൺസിലൂടെ ലീഡ് എടുത്ത അവർ പക്ഷെ രണ്ടാം പകുതിയിൽ കളി മറന്നു. 56 ആം മിനുട്ടിൽ ക്രിസ്‌ വുഡ് ആണ് ബേൺലിയുടെ സമനില ഗോൾ നേടിയത്. പിന്നീട് 68 ആം മിനുട്ടിൽ വാർഡിയുടെ പെനാൽറ്റി ബേൺലി ഗോളി പോപ്പ് തട്ടി അകറ്റി. പിന്നീട് 79 ആം മിനുട്ടിൽ വെസ്റ്റ് വുഡ് ആണ് ബേൺലിക്ക് 3 പോയിന്റ് ഉറപ്പാക്കിയ ഗോൾ നേടിയത്.

Advertisement