“ആരാധകരില്ലാതെ കിരീടം ഉയർത്തേണ്ടി വന്നാൽ അത് സങ്കടകരം” – വാൻ ഡൈക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ കിരീടം നേടുന്ന ദിവസം സ്റ്റേഡിയത്തിൽ ആരാധകർ ഇല്ലായെങ്കിൽ അത് വലിയ സങ്കടകരാമയ കാര്യമായിരിക്കും എന്ന് ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈക്. കൊറോണ കാരണം മത്സരങ്ങൾ മറ്റിവെച്ചിരിക്കുകയാണ് ഇപ്പോൾ. ഇനി ലീഗ് പുനരാരംഭിച്ചാലും ആരാധകരെ സ്റ്റേഡിയത്തിലേക്ക് കയറ്റുമോ എന്നതും സംശയകരമാണ്.

ആരാധകർ ആൻഫീൽഡിൽ ഇല്ലാ എങ്കിൽ അത് ടീമിന് ക്ഷീണമാകും. ആരാധകർ ഇല്ലാതെ കളിക്കാൻ ഒരു ടീമും താല്പര്യപ്പെടില്ല എന്നും വാൻഡൈക് പറഞ്ഞു. ഇനി ലീഗ് കിരീടം ഉറപ്പിക്കാൻ ലിവർപൂളിന് രണ്ട് വിജയങ്ങൾ മാത്രമെ ആവശ്യമുള്ളൂ. ആരാധകർ ഇല്ലായെങ്കിലും കിരീടം നേടി ആരാധകരിലേക്ക് എത്തും എന്നും വാൻ ഡൈക് പറഞ്ഞു.