ഒമാന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ശരത് കമാല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2020 ഒമാന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ശരത് കമാല്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ പോര്‍ച്യുഗലിന്റെ മാര്‍ക്കോസ് ഫ്രെയിറ്റസിനെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ശരത്തിന്റെ വിജയം. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും അടുത്ത മൂന്ന് ഗെയിമും നേടി ലീഡ് ഉയര്‍ത്തിയ് ശരത് കമാലിന് അഞ്ചാം സൈറ്റ് കൈവിടേണ്ടി വന്നുവെങ്കിലും ആറാം ഗെയിമിലെ തകര്‍പ്പന്‍ പോരാട്ടത്തിന് ശേഷമുള്ള 17-15ന്റെ വിജയത്തോടെ കിരീടം ഇന്ത്യന്‍ താരം സ്വന്തമാക്കി.

സ്കോര്‍: 6-11, 11-8, 12-10, 11-9, 3-11, 17-15. ഇന്ത്യയുടെ ഹര്‍മ്മീത് ദേശായിയെ കീഴടക്കിയാണ് മാര്‍ക്കോസ് ഫൈനലിലേക്ക് എത്തിയത്. ടൂര്‍ണ്ണമെന്റിന്റെ ഒന്നാം സീഡായിരുന്നു മാര്‍കോസ് ഫ്രെയിറ്റസ്.