“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം വളരെ മോശം” – വാൻ ഡെ ബീക്

- Advertisement -

ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരായ അരങ്ങേറ്റത്തിൽ വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടി എങ്കികും യുണൈറ്റഡ് ആ മത്സരത്തിൽ വലിയ പരാജയം തന്നെ ഏറ്റുവാങ്ങിയിരുന്നു. ആ പ്രകടനം വളരെ മോശമായിരുന്നു എന്നും താൻ തീർത്തും നിരാശയിലാണെന്നും വാൻ ഡെ ബീക് മത്സരത്തിന് ശേഷം പറഞ്ഞു. ആദ്യ മത്സരം വിജയിക്കേണ്ടതുണ്ടായിരുന്നു. അത് നടന്നില്ല എന്നും വാൻ ഡെ ബീക് പറഞ്ഞു.

പരിശീലനങ്ങളിൽ ഒക്കെ എല്ലാം മികച്ചതായിരുന്നു. ടീമിന് വേഗതയും ഉണ്ടായിരുന്നു. എന്നാൽ ഗ്രൗണ്ടിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ വേഗം കുറഞ്ഞ കളിയാണ് കളിച്ചത് എന്ന് വാൻ ഡെ ബീക് വിമർശിച്ചു. ക്രിസ്റ്റൽ പാലസ് പോലൊയുള്ള ക്ലബുകൾക്ക് എതിരെ വേഗതയിലാണ് കളിക്കേണ്ടത്. എന്നാൽ മാത്രമെ അവർക്കെതിരെ അവസരങ്ങൾ ഉണ്ടാക്കാൻ കഴിയു എന്നും വാൻ ഡെ ബീക് പറഞ്ഞു.

Advertisement