ബെംഗളൂരു എഫ് സിയുടെ പുതിയ ഹോം ജേഴ്സി എത്തി

- Advertisement -

പുതിയ സീസണായുള്ള ഹോം ജേഴ്സി ബെംഗളൂരു എഫ് സി പുറത്തിറക്കി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ജേഴ്സി ഇന്നലെ ആണ് പുറത്തിറങ്ങിയത്. അവരുടെ പതിവ് നീല നിറത്തിൽ ഉള്ള കിറ്റിന് തകർപ്പൻ സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ജേഴ്സി ഇന്ന് മുതൽ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും.

ഹോം ജേഴ്സി പുറത്ത് ഇറക്കുന്നതിന് ഒപ്പം പ്യൂമ ബെംഗളൂരു എഫ് സിയുടെ കിറ്റ് സ്പോൺസേഴ്സ് ആയി കരാർ പുതുക്കിയതായും ക്ലബ് അറിയിച്ചു. പുതുതായി പ്യൂമ ദീഘകാല കരാർ ഒപ്പുവെച്ചതായാണ് ബെംഗളൂരു എഫ് സി വ്യക്തമാക്കിയത്.

Advertisement