പ്രീമിയർ ലീഗിൽ ഇന്ന് തീപാറും, ചെൽസിയും ലിവർപൂളും നേർക്കുനേർ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തരുടെ പോരാട്ടം. ലണ്ടനിലെ ചെൽസിയുടെ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് ലിവർപൂൾ എത്തുമ്പോൾ അത് ഈ സീസണിലെ ആദ്യ സൂപ്പർ പോരാട്ടമാണ്. ട്രാൻസ്ഫർ ബഡ്‌ജന്റിന്റെ പേരിൽ ഉടക്കിയതോടെ ക്ളോപ്പും ലംപാർഡും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തെ കുറിച്ച് പ്രതീക്ഷകൾ വർധിപ്പിക്കുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം കിക്കോഫ്.

പുതിയ സൈനിങ്ങുകളുടെ പരിക്കാണ്‌ ലംപാർഡ് ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ഹക്കിം സിയേക്, ബെൻ ചിൽവെൽ എന്നിവർ ആദ്യ ഇലവനിൽ ഉണ്ടാവില്ല. തിയാഗോ സിൽവ ഫിറ്റ് ആണെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാവാൻ സാധ്യത ഇല്ല. മധ്യനിരയിൽ സസ്‌പെൻഷൻ മാറി മറ്റെയോ കോവാച്ചിച് തിരിച്ചെത്തും. തിമോ വെർണർ, കായ് ഹാവേർട്‌സ് എന്നിവർ ആദ്യ ഇലവനിൽ ഉണ്ടാകും. ലിവർപൂൾ ടീമിൽ പുത്തൻ സൈനിംഗ് തിയാഗോ ഉണ്ടാകുമെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ ഉള്ള സാധ്യത വിരളമാണ്. ലീഡ്സിന് എതിരെ ഗോളുകൾ വഴങ്ങിയ ലിവർപൂൾ പ്രതിരോധം പുതിയ ചെൽസി ആക്രമണത്തെ എങ്ങനെ ചെറുക്കും എന്നതിന് അനുസരിച്ചിരിക്കും ഇന്നത്തെ ഫലം.

Advertisement