മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കലക്കൻ ജേഴ്സി എത്തി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സീസണിലെ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്ന ഹോം ജേഴ്സി ആണ് ഇപ്പോൾ യുണൈറ്റഡ് പുറത്തിറക്കിയിരിക്കുന്നത്. എവേ ജേഴ്സിയും ഉടൻ തന്നെ ഓൺലൈൻ ഷോപ്പുകളിൽ എത്തും. പതിവ് ഡിസൈനുകളിൽ നിന്ന് വ്യത്യസ്തമാണ് യുണൈറ്റഡിന്റെ ഹോം ജേഴ്സി. പതിവ് ചുവപ്പ് നിറത്തിൽ ചെറിയ വരകൾ ഉള്ള ഡിസൈനിലാണ് അഡിഡാസ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. ലാസ്കിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ജേഴ്സി അണിയും. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറിൽ ഈ ജേഴ്സി ലഭിക്കുന്നതാണ്.

Advertisement