“2019 ലോകകപ്പിന് സെലക്ടർമാർ തന്നെ പരിഗണിക്കില്ലെന്ന് ധോണി തന്നോട് പറഞ്ഞു”

Photo: BCCI
- Advertisement -

2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സെലക്ടർമാർ തന്നെ പരിഗണിക്കില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് തന്നോട് പറഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച താരമായി യുവരാജ് സിംഗിനെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ 2015ലെയും 2019ളെയും ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ യുവരാജ് സിങിന് അവസരം ലഭിച്ചിരുന്നില്ല.

കാൻസർ ബാധിതനായി താൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ പിന്തുണച്ചെന്നും കോഹ്‌ലിയുടെ പിന്തുണ അന്ന് ഉണ്ടായിരുന്നില്ലെങ്കിൽ താൻ ഒരിക്കലും ഇന്ത്യൻ ടീമിൽ എത്തുമായിരുന്നില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു. 2011ലെ ലോകകപ്പിന് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് തന്നിൽ ഒരുപാട് വിശ്വാസം ഉണ്ടായിരുന്നെന്നും എന്നാൽ താൻ കാൻസർ ബാധിതനായി ടീമിൽ തിരിച്ചെത്തിയതിന് ശേഷം ഇതിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും യുവരാജ് സിംഗ് പറഞ്ഞു.

അതെ സമയം 2019ലെ ലോകകപ്പിന് മുൻപ് മഹേന്ദ്ര സിംഗ് ധോണിയാണ് തനിക്ക് ശരിയായ ചിത്രം കാണിച്ചു തന്നതെന്നും സെലെക്ടർമാർ തന്നെ 2019ലെ ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന് ധോണി അറിയിച്ചെന്നും യുവരാജ് വെളിപ്പെടുത്തി.

Advertisement