മാഞ്ചസ്റ്റർ ഗോൾ വല നിറഞ്ഞു, ചരിത്രത്തെ തോൽപ്പിച്ച് യുണൈറ്റഡ് ഡിഫൻസ്

- Advertisement -

എന്തുകൊണ്ട് ഈ സീസണിന്റെ തുടക്കത്തിൽ ജോസ് മൗറീഞ്ഞോ പ്രതിരോധ താരങ്ങളെ ലഭിക്കാത്തതിന്റെ പേരിൽ ഉടക്കി എന്നതിന് ഇന്ന് ഔദ്യോഗിക ഉത്തരമായി. ഗോളുകൾ വാങ്ങി കൂട്ടി വല നിറഞ്ഞ യുണൈറ്റഡ് ഇന്നൊരു റെക്കോർഡിട്ടു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ക്ലബ്ബിന്റെ ഏറ്റവും മോശം പ്രതിരോധം എന്ന റെക്കോർഡ് ഈ സീസണിൽ പിറന്നു. ഇതുവരെ 46 ഗോളുകൾ യുണൈറ്റഡ് വഴങ്ങി. പ്രീമിയർ ലീഗ് ചരിത്രത്തിൽ മുൻപ് ഒരിക്കലും യുണൈറ്റഡ് ഇത്രയും ഗോളുകൾ വാങ്ങിയിട്ടില്ല.

ജോൻസും, സ്മാളിങ്ങും, ഷോയും,യങ്ങും അടങ്ങുന്ന യുണൈറ്റഡ് പ്രതിരോധം ശരാശരിക്കും താഴെ മാത്രമാണ് എന്ന് ആരാധകർ ഏറെ നാളായി പറയുന്ന ഒന്നാണെങ്കിലും മികച്ച പ്രതിരോധ താരങ്ങളെ വാങ്ങാതിരുന്ന യുണൈറ്റഡ് മാനേജ്മെന്റിന് ഈ നാണകേടിൽ പങ്കുണ്ട്. നിലവിൽ ഇന്ന് ഹാൾഫ് ടൈമിൽ 2 ഗോളുകൾക്ക് എവർട്ടനോട് തോറ്റ് നിൽക്കുന്ന യുണൈറ്റഡിന് തോറ്റാൽ ടോപ്പ് 4 സാധ്യതകൾ തീർത്തും മങ്ങും.

Advertisement