യുണൈറ്റഡ് താരങ്ങൾ മൗറിഞ്ഞോക്ക് പിറകിലെന്ന് റൂണി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഇപ്പോഴും മൗറിഞ്ഞോക്ക് പിറകിൽ ഉണ്ടെന്നും പരിശീലകന് വേണ്ടി താരങ്ങൾ കളിക്കുന്നുണ്ടെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായ വെയ്ൻ റൂണി. അതെ സമയം ചില താരങ്ങൾ കുറച്ചു കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും റൂണി പറഞ്ഞു.

ഒന്ന് രണ്ടു തുടർ വിജയങ്ങൾ ലഭിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ പ്രതിസന്ധി മറികടക്കാനാവുമെന്നും പോയിന്റ് ടേബിളിൽ മുന്നേറാനാവുമെന്നും റൂണി പറഞ്ഞു. എം.എൽ.എസ്  ലീഗിൽ കളിക്കുന്ന റൂണി ഈ സീസണിൽ മികച്ച ഫോമിലായിരുന്നു. റൂണി നേടിയ 14 ഗോളുകളുടെ പിൻബലത്തിൽ അവസാന സ്ഥാനത്തതായിരുന്ന ഡി.സി യുണൈറ്റഡിനെ പ്ലേ ഓഫിൽ എത്തിക്കാനും റൂണിക്കായി.