“മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിക്കുന്നത് വ്യക്തിഗത മികവ് കൊണ്ട് മാത്രം, ഒരു ടാക്ടിക്സും ഇല്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെതിരെ വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഓവൻ ഹാർഗ്രീവ്സ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുന്നത് ലോകോത്തര താരങ്ങളുടെ വ്യക്തിഗത മികവ് കൊണ്ടാണ് എന്നും അല്ലാതെ അവർക്ക് യാതൊരു ടാക്ടിക്സും ഇല്ലാ എന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഓവൻ ഹാർഗ്രീവ്സ് പറഞ്ഞു‌.

ഇന്നലെ യുണൈറ്റഡിന്റെ ലൈപ്സിഗിനുള്ള മത്സരം വിലയിരുത്തുക ആയിരുന്നു ഹാർഗ്രീവ്സ്. ബ്രൂണൊ ഫെർണാണ്ടസും റാഷ്ഫോർഡും പോലുള്ള താരങ്ങൾ അവരുടെ മികവ് കൊണ്ട് കളി വിജയിപ്പിക്കുന്നത് ആണ്. അല്ലാതെ യുണൈറ്റഡിന് പ്രത്യേകിച്ച് ഒരു ശൈലിയോ ഒരു സിസ്റ്റമോ ഇല്ല. ഒലെയ്ക്ക് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏത് ശൈലിയിൽ ആണ് കളിക്കുന്നത് എന്ന് ആർക്കും അറിയില്ല എന്നും ഹാർഗ്രീവ്സ് പറഞ്ഞു.