ബംഗ്ലാദേശ് പരമ്പരയെക്കുറിച്ചുള്ള വിന്‍ഡീസ് തീരുമാനം വൈകുന്നു

Photo:Twitter/@windiescricket
- Advertisement -

ജനുവരിയില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുവാനിരിക്കുന്ന വിന്‍ഡീസ് പരമ്പരയുമായി മുന്നോട്ട് പോകുവാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല എന്ന് അറിയുന്നു. വരുന്ന ആഴ്ചയില്‍ മാത്രമേ ഇതിനെ സംബന്ധിച്ച ചര്‍ച്ച നടക്കുകയുള്ളുവെന്നാണ് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചത്. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ വിന്‍ഡീസിന് ഒരു ടെസ്റ്റും രണ്ട് ടി20 മത്സരങ്ങളും കളിക്കുവാന്‍ താല്പര്യമില്ലെന്നും അത്രയും മത്സരങ്ങള്‍ പരമ്പരയില്‍ നിന്ന് വെട്ടിച്ചുരുക്കി പരമ്പര നേരത്തെ നിര്‍ത്തുകയെന്നതാണ് ആഗ്രഹം. പരമ്പര ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഉടനെ അതിന്മേല്‍ ഒരു തീരുമാനം ഉണ്ടെന്നാണ് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പ്രസിഡന്റ് കൂടിയായ റിക്കി സ്കെറിറ്റ് പറഞ്ഞത്.

Advertisement