ആഴ്‌സണൽ ആദ്യ നാലിൽ എത്തുക എന്നത് ബുദ്ധിമുട്ടേറിയത്

specialdesk

ആദ്യ നാലിൽ എത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കടമ്പയാണ് എന്ന് ആഴ്‌സണൽ മാനേജർ ഉനൈ എമരി. ഹഡേഴ്‌സ്‌ഫീൽഡുമായുള്ള മത്സരത്തിന് മുന്നോടിയായി പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എമരി. നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് ആഴ്‌സണൽ ഇപ്പോൾ. കഴിഞ്ഞ നാല് മത്സരങ്ങളിൽ രണ്ടെണ്ണവും തോറ്റ ആഴ്‌സണൽ നാലാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ മൂന്നു പോയിന്റ് പിറകിലാണ്.

“ഞങ്ങളെക്കാൾ മികച്ച ടീമുകൾ ഉണ്ട്, ഞങ്ങൾ ഇപ്പോൾ ആദ്യ നാലിന് പുറത്താണ്. ആറാം സ്ഥാനത്താണ് ഇപ്പോൾ” – എമരി പറഞ്ഞു.

“ആദ്യ നാലിൽ എത്തും എന്ന് തന്നെയാണ് പ്രതീക്ഷ, പക്ഷെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് അത്. ആദ്യ മൂന്നിൽ ഉള്ള ടീമിൽ നിന്നും വളരെ പോയിന്റ് പിന്നിലാണ് ഞങ്ങൾ, പക്ഷെ ചെൽസിയുമായും മാഞ്ചസ്റ്റർ യുണൈറ്റഡുമായും അടുത്താണ് ആഴ്‌സണൽ” – എമരി കൂട്ടിചേർത്തു.