മാഡ്രിഡ് ഡെർബിയിലും ഇസ്കോക്ക് സ്ഥാനമില്ല

- Advertisement -

ശനിയാഴ്ച്ച അത്ലറ്റികോ മാഡ്രിഡിനെതിരെ നടക്കുന്ന റയൽ മാഡ്രിഡിന്റെ മത്സരത്തിലും സ്പാനിഷ് പ്ലേയ്‌മേക്കർ ഇസ്കോക്ക് സ്ഥാനമില്ല. പരിക്കുമൂലം വെള്ളിയാഴ്ചത്തെ പരിശീലനം ഇസ്കോക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് റയലിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സാന്റിയാഗോ സോളാരിയുമായി വലിയ രസത്തിൽ അല്ലാത്ത ഇസ്‌കോ കഴിഞ്ഞ ദിവസം സോളാരി തനിക്ക് അവസരങ്ങൾ തരുന്നില്ല എന്ന് സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം മുൻ റയൽ താരം റൂബൻ ഡി ല റെഡ് ഇസ്കോക്കെതിരെ ട്വീറ്റ് ചെയ്തപ്പോൾ അതിനു മറുപടിയായി തനിക്ക് അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് ഇസ്‌കോ പറഞ്ഞിരുന്നു.

“ഒരു പ്രൊഫഷണൽ ഫുട്ബോളർ തന്റെ ജോലി ശരിയായി ചെയ്യണം. മത്സരത്തിൽ കളിയ്ക്കാൻ വേണ്ടി ട്രെയിനിങ് നൂറു ശതമാനവും പൂർത്തിയാക്കണം.” ഇസ്‌കോയെ കുറിച്ച് ചോദിച്ചപ്പോൾ സോളാരി പറഞ്ഞു.

മാഡ്രിഡ് ഡെർബിക്കായുള്ള മാച്ച് ഡേ സ്‌ക്വാഡ് കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് പുറത്തു വിട്ടിരുന്നു.

Advertisement