മെൻഡി എവിടെയെന്നറിയില്ല, ഇൻസ്റ്റാഗ്രാം നോക്കേണ്ടി വരുമെന്ന് പെപ് ഗാർഡിയോള

- Advertisement -

പരിക്ക് മൂലം കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ഫുൾബാക് ബെഞ്ചമിൻ മെൻഡി എവിടെയാണ് എന്ന ചോദ്യം പത്ര സമ്മേളനത്തിനിടെ വന്നപ്പോൾ രസകരമായിട്ടായിരുന്നു പെപ് ഗാർഡിയോളയുടെ മറുപടി. എനിക്കറിയില്ല, ഇൻസ്റ്റാഗ്രാമിൽ ലൊക്കേഷൻ നോക്കണം എന്നായിരുന്നു പെപ് പറഞ്ഞത്.

കഴിഞ്ഞ നവംബർ മുതൽ കളത്തിനു പുറത്താണ് മെൻഡി, യൂറോപ്പിൽ യാത്ര ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി മെൻഡിക്ക് അനുവാദം കൊടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഹോങ്കോങ് എയർപോർട്ട് എന്ന ലൊക്കേഷൻ വെച്ച് ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ കുറിച് ചോദിച്ചപ്പോഴായിരുന്നു പെപ് ഗാർഡിയോളയുടെ രസകരമായ മറുപടി.

“മെൻഡി വളരെ ഭാഗ്യാവാനാണ്, പാരിസിൽ ആണെന്നാണ് അവൻ പറഞ്ഞത്, അതിവിടെ അടുത്താണ് കുഴപ്പമില്ല. പക്ഷെ ഹോങ്കോങ് ആണെന്നും പറയുന്നു. അത് വളരെ ദൂരെയാണ്. ഇൻസ്റ്റാഗ്രാം നോക്കേണ്ടി വരും” – പെപ് പറഞ്ഞു.

അതെ സമയം തന്റെ ഉബർ ഡ്രൈവറുമായി ചെയ്ത ഒരു തമാശ ആയിരുന്നു ഹോങ്കോങ് എന്നത് മെൻഡി വിശദീകരിച്ചു.

Advertisement