ജനുവരിയിൽ പുതിയ താരങ്ങൾ ടീമിൽ എത്തില്ലെന്ന് ചെൽസി പരിശീലകൻ

Thomas Tuchel Chelsea Pulisic

ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നില്ലെന്ന് ചെൽസി പരിശീലകൻ തോമസ് ടുഹൽ. നിലവിൽ ടീമിൽ ഉള്ള താരങ്ങളിൽ താൻ സംതൃപ്തൻ ആന്നെന്നും ചെൽസിയുടെ പുതിയ പരിശീലകൻ പറഞ്ഞു.

നിലവിൽ ടീമിൽ പുതിയ താരങ്ങളുടെ ആവശ്യം ഇല്ലെന്നും എന്നാൽ ഈ സമയത്ത് അതിനെ പറ്റി വിലയിരുത്തുക ബുദ്ധിമുട്ട് ആണെന്നും ചെൽസി പരിശീലകൻ പറഞ്ഞു. നിലവിലുള്ള ടീമിൽ താൻ സന്തോഷവാനാണെന്നും പരിക്ക് മാറി കാന്റെ തിരിച്ചെത്തിയിട്ടുണ്ടെന്നും ചെൽസി പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചെൽസിയുടെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ ഫ്രാങ്ക് ലാമ്പർഡിനെ ചെൽസി പുറത്താക്കിയത്. തുടർന്ന് ജർമൻ പരിശീലകൻ തോമസ് ടുഹലിനെ ചെൽസി പരിശീലകനായി നിയമിക്കുകയും ചെയ്തിരുന്നു.

Previous articleസാഞ്ചസിനെ നൽകി ജെക്കോയെ വാങ്ങാൻ ഇന്റർ മിലാൻ
Next articleരഞ്ജി ട്രോഫി വേണോ വിജയ് ഹസാരെ ട്രോഫി വേണോ, സംസ്ഥാന അസോസ്സിയേഷനുകളോട് ബിസിസിഐ