സാഞ്ചസിനെ നൽകി ജെക്കോയെ വാങ്ങാൻ ഇന്റർ മിലാൻ

Skysports Dzeko Sanchez Milan 5253177

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു ട്രാൻസ്ഫറിന് ഒരുങ്ങുകയാണ് ഇന്റർ മിലാനും റോമയും. റോമ സ്ട്രൈക്കറായ ജെക്കോയെ നൽകി ഇന്റർ മിലാൻ താരമായ സാഞ്ചസിനെ സ്വന്തമാക്കാൻ ആണ് റോമ ശ്രമിക്കുന്നത്‌. റോമയിൽ ഈ സീസണിൽ ഇതുവരെ എട്ടു ഗോളുകൾ നേടാൻ ജെക്കോയ്ക്ക് ആയിട്ടുണ്ട്. എന്നാൽ പരിശീലകൻ ഫൊൻസെകയുമായി നല്ല ബന്ധം അല്ലാത്തതിനാൽ ജെക്കോ ഇപ്പോൾ സ്ക്വാഡിനു പുറത്താണ്‌.

ഇതാണ് ജെക്കോയെ റോമ നൽകാൻ ഉള്ള കാരണം. ഇന്ററിൽ ഇപ്പോൾ ഉള്ള സാഞ്ചസും നല്ല ഫോമിൽ അല്ല. ജനുവരി 6ന് ശേഷം നടന്ന മത്സരങ്ങളിൽ ഒന്നും സാഞ്ചസ് ആദ്യ ഇലവനിൽ ഇറങ്ങിയില്ല. ആകെ ഇന്റർ മിലാനിൽ രണ്ടു ഗോളുകൾ മാത്രമാണ് സാഞ്ചസ് ഇതുവരെ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മൂന്ന് വർഷത്തെ കരാറിൽ ആയുരുന്നു സാഞ്ചസ് എത്തിയത്‌

Previous articleലിയോൺ അഗസ്റ്റിന്റെ ആദ്യ ഗോളിനും ബെംഗളൂരു എഫ് സിയെ രക്ഷിക്കാൻ ആയില്ല
Next articleജനുവരിയിൽ പുതിയ താരങ്ങൾ ടീമിൽ എത്തില്ലെന്ന് ചെൽസി പരിശീലകൻ