പ്രമുഖരെ മറികടന്ന് ടൌൺസെന്റ് പ്രീമിയർ ലീഗ് ഗോൾ ഓഫ് ദിഇയർ സ്വന്തമാക്കി

പ്രീമിയർ ലീഗിൽ 2018/2019 സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡ് ക്രിസ്റ്റൽ പാലസ് താരം ആൻഡ്രൂ ടൌൺസെന്റ് സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ താരം നേടിയ ഗോളാണ് അവാർഡിന് അർഹമായത്.

ഇത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിയെ പാലസ് 3-2 ന് മറികടന്ന മത്സരത്തിലാണ് താരത്തിന്റെ ഗോൾ പിറന്നത്. 30 വാര അകലെ നിന്നാണ് താരത്തിന്റെ വോളി സിറ്റി വലയിൽ പതിച്ചത്‌. ഈഡൻ ഹസാർഡ്, വിൻസന്റ് കമ്പനി, ആന്ദ്രേ ശൂർലെ, ഹ്യുങ് മിൻ സോണ്, റംസി, സ്റ്ററിജ് തുടങ്ങിയവരെ മറികടന്നാണ് താരം അവാർഡ് സ്വന്തമാക്കിയത്.