കേരള ബ്ലാസ്റ്റേഴ്സിനെതിരെ സി കെ വിനീത് നേടിയ ഗോളിന് പുരസ്കാരം

ഈ കഴിഞ്ഞ ആഴ്ചയിലെ ഐ എസ് എല്ലിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ജംഷദ്പൂർ എഫ് സിക്ക് വേണ്ടി മലയാളി താരം സി കെ വിനീത് നേടിയ ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. 48 ശതമാനം വോട്ട് നേടിയാണ് സി കെ വിനീത് ഈ പുരസ്കാരം സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തിന്റെ 72ആം മിനുട്ടിൽ ആയിരുന്നു സി കെ വിനീതിന്റെ ഗോൾ. താരത്തിന്റെ ജംഷദ്പൂർ എഫ് സിക്ക് വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇത്. കേരള ബ്ലാസ്റ്റേഴ്സിന് എതിരായി താരം നേടുന്ന ആദ്യ ഗോളും കൂടിയാണിത്. തന്റെ മുൻ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ നേടിയ ഗോൾ സി കെ ആഹ്ലാദിച്ചിരുന്നില്ല.

Previous articleടോബി 2023 വരെ സ്പർസിൽ തുടരും
Next articleപോഗ്ബയെ ജനുവരിയിൽ വിൽക്കില്ല