ടിയേർനി 6 ആഴ്ചയോളം പുറത്ത്

ആഴ്‌സണൽ പ്രതിരോധ താരം കീറോൺ ടിയേർനി 6 പരിക്ക് മൂലം 6 ആഴ്ചയോളം പുറത്തിരിക്കും. കഴിഞ്ഞ ദിവസം ലിവർപൂളിനെതിരായ മത്സരത്തിനിടെയാണ് ടിയേർനിക്ക് പരിക്കേറ്റത്. താരത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ശസ്ത്രക്രിയ ആവശ്യം ഇല്ലെങ്കിലും പ്രീമിയർ ലീഗ് സീസണിലെ ബാക്കി മത്സരങ്ങൾ എല്ലാം നഷ്ട്ടപെടുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ പ്രതിരോധ താരം ഡേവിഡ് ലൂയിസും പരിക്ക് മൂലം ടീമിൽ നിന്ന് പുറത്താണ്. അതെ സമയം പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായിരുന്നു ബുകയോ സകോ, എമിൽ സ്മിത്ത് റൗ, ഗ്രാനിറ്റ് സാക എന്നിവർ എല്ലാം സ്ലാവിയ പ്രാഗിനെതിരായ മത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തുന്നത് ആഴ്‌സണലിന് ആശ്വാസമാകും. നാളെയാണ് സ്ലാവിയ പ്രാഗിനെതിരായ ആഴ്‌സണലിന്റെ യൂറോപ്പ ലീഗ് മത്സരം.