18കാരൻ ആന്റണി എലംഗ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ

0 Gettyimages 1277448280
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലെ മിന്നും താരം ആന്റണി എലംഗ ഫസ്റ്റ് ടീമിനൊപ്പം. നാളെ യൂറോപ്പ ലീഗ് ക്വാർട്ടർ കളിക്കാൻ സ്പെയിനിലേക്ക് പോകുന്ന ടീമിൽ എലംഗയും ഇടം പിടിച്ചു. ഇതാദ്യമായാണ് ഒരു ഔദ്യോഗിക സീനിയർ മത്സരത്തിനായി എലംഗ ടീമിനൊപ്പം യാത്ര ചെയ്യുന്നത്. മുമ്പ് പ്രീസീസണിൽ ആസ്റ്റൺ വില്ലയ്ക്ക് എതിരെ എലംഗ കളിച്ചിരുന്നു. വലിയ ഭാവി പ്രവചിക്കപ്പെടുന്ന താരമാണ് എലംഗ.

സ്വീഡിഷ് യുവടീമുകൾക്ക് വേണ്ടിയ താരം മുമ്പ് കളിച്ചിട്ടുണ്ട്. പരിക്കേറ്റ് അവസാന മൂന്ന് മാസമായി പുറത്തായിരുന്നു എലംഗ. അവസാന മാസം താരം യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചിരുന്നു. നാളെ എലംഗ അരങ്ങേറ്റം നടത്തുമോ എന്ന് കണ്ടറിയണം.

Manutd travelling squad to face Granada: De Gea, Henderson, Grant, Bishop, Lindelöf, Maguire, Shaw, Telles, Tuanzebe, Wan-Bissaka, Williams, Amad, Bruno Fernandes, Fred, James, Mata, Matić, McTominay, Pogba, Van de Beek, Cavani, Elanga, Greenwood, Rashford

Advertisement