ക്ലീൻ ഷീറ്റിൽ പുതിയ പ്രീമിയർ ലീഗ് റെക്കോർഡിട്ട് ചെൽസി പരിശീലകൻ

Thomas Tuchel Chelsea Pulisic
- Advertisement -

പ്രീമിയർ ലീഗിൽ ക്‌ളീൻഷീറ്റുകളുടെ എണ്ണത്തിൽ പുതിയ പ്രീമിയർ ലീഗ് റെക്കോർഡിട്ട് ചെൽസിയുടെ പുതിയ പരിശീലകൻ തോമസ് ടൂഹൽ. ഇന്നലെ എവർട്ടണെതിരെയായ മത്സരത്തിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ തോമസ് ടൂഹൽ ഹോം ഗ്രൗണ്ടിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്ന ആദ്യ പ്രീമിയർ ലീഗ് പരിശീലകനായി. 2015ന് ശേഷം ആദ്യമായാണ് ചെൽസി സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായി അഞ്ച് ക്ലീൻഷീറ്റുകൾ സ്വന്തമാക്കുന്നത്.

പ്രീമിയർ ലീഗിൽ വോൾവ്‌സ്, ബേൺലി, ന്യൂ കാസിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ എന്നിവർക്കെതിരെയാണ് ചെൽസി ക്ലീൻ ഷീറ്റ് സ്വന്തമാക്കിയത്. എവർട്ടണെതിരെയായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ചെൽസി ജയിക്കുകയും ചെയ്തിരുന്നു ചെയ്തിരുന്നു. തോമസ് ടൂഹൽ പരിശീലകനായി ചുമതലയേറ്റത്തിന് ശേഷം ചെൽസി കളിച്ച 11 മത്സരങ്ങളിൽ ഒന്നിൽ പോലും ചെൽസി പരാജയമറിഞ്ഞിട്ടില്ല. 11 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് ചെൽസി വഴങ്ങിയത് എന്നതും ശ്രേദ്ധേയമാണ്.

Advertisement