ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് കെയ്ൻ വില്യംസൺ പുറത്ത്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പുറത്ത്. കൈ മുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് കെയ്ൻ വില്യംസൺ വിട്ടുനിൽക്കുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ഉള്ളത്. മാർച്ച് 20നാണ് ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരം. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ 5 ടി20 മത്സരങ്ങളുടെ പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും കെയ്ൻ വില്യംസൺ കളിച്ചിരുന്നു.

ദീർഘകാലമായി കെയ്ൻ വില്യംസണെ അലട്ടുന്ന പരിക്കാണ് താരത്തെ ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് മാറ്റിനിർത്താൻ കാരണമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് മെഡിക്കൽ മാനേജർ ഡെയ്ൽ ഷാക്കൽ പറഞ്ഞു. തുടർച്ചയായ മത്സരങ്ങൾ കാരണം താരത്തിന് പരിക്കിൽ നിന്ന് മോചിതനാവാൻ സമയം ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ബംഗ്ളദേശിനെതിരായ പരമ്പരയിൽ നിന്ന് വില്യംസാണെ ഒഴിവാക്കിയാത്തതെന്നും മെഡിക്കൽ മാനേജർ പറഞ്ഞു.

Previous articleസെമിയിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 281 റണ്‍സ്, ഉത്തര്‍പ്രദേശിന് വേണ്ടി ശതകം നേടി ഉപേന്ദ്ര യാദവ്
Next articleക്ലീൻ ഷീറ്റിൽ പുതിയ പ്രീമിയർ ലീഗ് റെക്കോർഡിട്ട് ചെൽസി പരിശീലകൻ