മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ക്ലബിൽ പുതിയ കരാർ അംഗീകരിച്ചു. പരിശീലകൻ രണ്ടു വർഷത്തെ പുതിയ കരാർ ഒപ്പുവെക്കും എന്ന് ഉറപ്പായി. ടെൻ ഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ വിജയിച്ചു എന്നും ടെൻ ഹാഗ് പുതിയ കരാർ ഒപ്പുവെക്കും എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം നിസ്റ്റൽ റൂയിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകനായും നിയമിക്കും.
ടെൻ ഹാഗിന് ക്ലബിനെ മുന്നോട്ടു നയിക്കാൻ ആകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ വിശ്വസിക്കുന്നു. ടെൻ ഹാഗും പുതിയ ഉടമകളായ ഇനിയോസും തമ്മിൽ ഭാവിയിലേക്കുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടെൻ ഹാഗിന് മികച്ച താരങ്ങളെ എത്തിച്ചു കൊടുക്കാൻ യുണൈറ്റഡ് മാനേജ്മെന്റ് തയ്യാറാകും.
അവസാന രണ്ടു സീസണുകളിലായി രണ്ട് കിരീടങ്ങൾ നേടിക്കൊണ്ട് യുണൈറ്റഡിലെ കിരീട ദാരിദ്ര്യം കുറക്കാൻ ടെൻ ഹാഗിനായിരുന്നു.