ഹെൻറിയെ വേണ്ട, ആസ്റ്റൺ വില്ലയിൽ സ്റ്റിവ് ബ്രൂസ് തന്നെ മാനേജർ

Roshan

2018-19 സീസണിൽ ആസ്റ്റൺ വില്ലയെ സ്റ്റിവ് ബ്രൂസ് തന്നെ മാനേജ് ചെയ്യും. ക്ലബിന്റെ ഓണർമാരായ നാസിഫ് സാവിറിസ്, വെസ് ഈഡൻ എന്നിവരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സ്റ്റീവ് ബ്രൂസ് തന്നെ ആസ്റ്റൺ വില്ലയെ നയിക്കാൻ തീരുമാനമായത്.

വരുന്ന സീസണിൽ ആസ്റ്റൺ വില്ലയിൽ സ്റ്റിവ് ബ്രൂസിന് പകരം തിയറി ഹെൻറി ചുമതലയേൽക്കും എന്നു വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെയൊക്കെ നിഷേധിച്ചാണ് ആസ്റ്റൺ വില്ല വാർത്താ കുറിപ്പ് പുറത്തിറക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial