ചെൽസിയുടെ ക്രൊയേഷ്യൻ താരം അറ്റ്ലാന്റയിൽ

- Advertisement -

ചെൽസിയുടെ ക്രൊയേഷ്യൻ താരം ഇറ്റലിയിലേക്ക്. സീരി എ ക്ലബായ അറ്റ്ലാന്റായാണ് മരിയോ പശാലിച്ചിനെ സ്വന്തമാക്കിയത്. ലോണിലാണ് മധ്യനിര താരം അറ്റ്ലാന്റയിൽ എത്തുന്നത്. ഒരു വർഷത്തെ കരാറിൽ ക്രൊയേഷ്യൻ താരം ഇറ്റലിയിൽ തുടരും.

2014 ൽ ചെൽസിയിൽ എത്തിയെങ്കിലും ചെൽസിക്ക് വേണ്ടി ഒരു മത്സരവും താരം കളിച്ചിട്ടില്ല. മിലാനിലും സ്പാർട്ടക് മോസ്കോവിലും മൊണാക്കോയിലും ലോണിൽ താരം കളിച്ചു. ക്രൊയേഷ്യൻ ദേശീയ ടീമിന് വേണ്ടി ആര് തവണ ബൂട്ടണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement