വിജയവുമായി സ്പർസ് യൂറോപ്യൻ പ്രതീക്ഷ കാത്തു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വോൾവ്സിനെ തോൽപ്പിച്ച് കൊണ്ട് സ്പർസ് ആറാം സ്ഥാനപൂർവത്തേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സ്പർസ് വിജയിച്ചത്. സ്പർസിന്റെ പുതിയ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പൂർണ്ണ ആധിപത്യത്തോടെയാണ് സ്പർസ് വിജയിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ഹൊയിബർഗാണ് സ്പർസിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ ഹൊയിബർഗിന്റെ പാസ് സ്വീകരിച്ച് ഹാരി കെയ്ൻ ആണ് സ്പർസിന് ലീഡ് നൽകിയത്. രണ്ടാം പകുതിൽ 62ആം മിനുട്ടിൽ ഹൊയിബർഗിന്റെ ഗോളിൽ സ്പർസ് ലീഡ് ഇരട്ടിയാക്കി. ഈ വിജയത്തോടെ സ്പർസ് 59 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. ചാമ്പ്യൻസ് ലീഗ് യോഗ്യത ഇപ്പോഴും സ്പർസിന് കണക്കിൽ സാധ്യമാണ് എങ്കിലും യൂറോപ്പ ലീഗ് ആകും സ്പർസിന്റെ ശരിക്കുള്ള ലക്ഷ്യം. അതിന് ഈ വിജയം സഹായിക്കും.