രണ്ട് സ്പർസ് താരങ്ങൾക്ക് കൊറോണ പോസിറ്റീവ്

രണ്ട് ടോട്ടൻഹാം കളിക്കാർക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് ക്ലബ് സ്ഥിരീകരിച്ചു. നാളെ ന്യൂകാസിലിനെ നേരിടാൻ ഇരിക്കെ ആണ് താരങ്ങൾ കൊറോണ പോസിറ്റീവ് ആയത്. വ്യാഴാഴ്ച സ്ക്വാഡിനൊപ്പം പരിശീലനം നടത്തിയ ശേഷം പരിഷശോധിച്ചപ്പോൾ ആണ് കൊറോണ ആണെന്ന് കണ്ടെത്തിയത്. ക്ലബ് പേരു വ്യക്തമാക്കിയില്ല എങ്കിലും സോണും ബ്രയാം ഗില്ലുമാണ് കൊറോണ പോസിറ്റീവ് ആയ താരങ്ങൾ എന്നാണ് റിപ്പോർട്ട്. ഇരുവരും 10 ദിവസത്തേക്ക് ഐസൊലേഷനിൽ നിൽക്കണം.

സെന്റ് ജെയിംസ് പാർക്കിൽ ഞായറാഴ്ച നടക്കുന്ന ന്യൂകാസിലിന് എതിരായ മത്സരവും യുവേഫ കോൺഫറൻസ് ലീഗും വെസ്റ്റ് ഹാമിനെതിരെ അടുത്ത ആഴ്ച നടക്കുന്ന ലണ്ടൺ ഡാർബിയും ഈ രണ്ടു താരങ്ങൾക്കും നഷ്ടമാകും.