“താൻ ഇവിടെ തന്നെ ഉണ്ടാകും” – ധോണി

താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ല എന്നും താൻ ഇവിടെ ഉണ്ടാകും എന്നും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ധോണി പറഞ്ഞു. ഇന്നലെ ഫൈനൽ വിജയിച്ച ശേഷം സംസാരിക്കുക ആയിരുന്നു ധോണി. ഫ്രാഞ്ചൈസിയിലെ ധോണിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ ടീമിന്റെ ഭാവി തനിക്ക് മുകളിലാണെന്ന് ധോണി പറഞ്ഞു. സി‌എസ്‌കെയ്‌ക്കായി താം കളിക്കുന്നതിനെക്കുറിച്ചല്ല, സി‌ എസ്‌ കെയ്ക്ക് ഏറ്റവും മികച്ചത് എന്താണ് എന്നതാണ് കാര്യം. ധോണി പറഞ്ഞു.

ചെന്നൈയുടെ നാലാം കിരീടമായിരുന്നു ഇന്നലെ കെ കെ ആറിനെ തോൽപ്പിച്ച് കൊണ്ട് നേടിയത്. “ഓരോ ഫൈനലും പ്രത്യേകമാണ്. കണക്കു നോക്കുമ്പോൾ ഏറ്റവും സ്ഥിരതയുള്ള ടീമാണ് സി എസ് കെ. പക്ഷേ ഞങ്ങൾ ഫൈനലുകളിൽ പരാജയപ്പെട്ടിട്ടുണ്ട്. വരും വർഷങ്ങളിൽ CSK കൂടുതൽ മെച്ചപ്പെടും എന്ന് കരുതാം” ധോണി പറഞ്ഞു.