അവസാന നിമിഷം സെൽഫ് ഗോൾ, 9 പേരുമായി പൊരുതിയ ലിവർപൂളിനെ സ്പർസ് വീഴ്ത്തി

Newsroom

Picsart 23 09 30 23 56 06 328
Download the Fanport app now!
Appstore Badge
Google Play Badge 1

9 പേരായി ചുരുങ്ങിയിട്ടും പൊരുതിയ ലിവർപൂളിന് അവസാനം പരാജയം. ഇന്ന് സ്പർസും ലിവർപൂളും തമ്മിലുള്ള മത്സരം അവസാന മിനുട്ടിലെ ഒരു സെൽഫ് ഗോളിൽ 2-1 എന്ന സ്കോറിനാണ് ലിവർപൂൾ വിജയിച്ചത്‌. രണ്ട് ചുകപ്പ് കാർഡ് കിട്ടിയിട്ടും പൊരുതി നിന്ന ലിവർപൂളിന് ഈ പരാജയം സീസണിലെ ആദ്യ പരാജയം ആണ്‌.

Picsart 23 09 30 23 56 23 741

ഇന്ന് പ്രീമിയർ ലീഗിൽ പരാജയം അറിയാത്ത രണ്ടു ടീമുകൾക്ക് നേർക്കുനേർ വന്നപ്പോൾ അതിനൊത്ത മത്സരം തന്നെ കാണാൻ ആയി. 26ആം മിനുട്ടിൽ ലിവർപൂൾ താരം കർടിസ് ജോൺസ് ചുവപ്പ് കാർഡ് വാങ്ങി കളം വിടുന്നത് വരെ കളി ഒപ്പത്തിനൊപ്പം നിന്നു. ലിവർപൂൾ 10 പേരായി ചുർങ്ങിയത് സ്പർസിന് സഹായകരമായി. 36ആം മിനുട്ടിൽ ഹ്യുങ് മിൻ സോണിലൂടെ സ്പർസ് ലീഡ് കണ്ടെത്തി. റിച്ചാർലിസന്റെ അസിസ്റ്റിൽ ആയിരുന്നു ഗോൾ.

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ലിവർപൂളിന് സമനില കണ്ടെത്താൻ ആയി. ഗാക്പോ ആണ് 10 പേരു മാത്രമുണ്ടായിരുന്ന ലിവർപൂളിന് സമനില നൽകിയത്‌. രണ്ടാം പകുതിയിൽ സ്പർസ് തുടർച്ചയായി അറ്റാക്ക് ചെയ്തു‌. ഇതിനിടയിൽ 70ആം മിനുട്ടിൽ ജോടയും ചുവപ്പ് കണ്ടു. ലിവർപൂൾ 9 പേരായി ചുരുങ്ങി.

പക്ഷെ എന്നിട്ടും ലിവർപൂൾ തോൽക്കാൻ തയ്യാറായില്ല. അവർ അച്ചടക്കത്തോടെ ഡിഫൻഡ് ചെയ്ത് സ്പർസിന്റെ എല്ലാ അറ്റാക്കുകളും നിർവീര്യം ആക്കി. അവസാനം 96ആം മിനുട്ടിൽ മാറ്റിപിന്റെ ഒരു സെൽഫ് ഗോൾ സ്പർസിന് വിജയം നൽകി.

ഈ വിജയത്തോടെ സ്പർസ് 17 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു. 16 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്താണ്‌.