വില്ലയെ മറികടന്നു ടോട്ടൻഹാം വിജയവഴിയിൽ തിരിച്ചെത്തി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളുടെ തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി ടോട്ടൻഹാം ഹോട്‌സ്പർ. ടോട്ടൻഹാം ഹോട്‌സ്പർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ടോട്ടൻഹാം ജയം കണ്ടത്. കഴിഞ്ഞ മത്സരങ്ങളിൽ നിന്നു വിഭിന്നമായി മികച്ച ഫുട്‌ബോൾ കളിച്ച ടോട്ടൻഹാം ആണ് മത്സരത്തിൽ എല്ലാ മേഖലകളിലും മുന്നിട്ട് നിന്നത്. ഇതിന്റെ ഫലം ആയിരുന്നു 27 മിനിറ്റിൽ പിയരെ എമിൽ ഹോയ്ബർഗ് ബോക്‌സിന് പുറത്ത് നിന്ന് നേടിയ ഗോൾ. സോണിന്റെ പാസിൽ നിന്നു ആയിരുന്നു ഡാനിഷ് താരം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കൂടുതൽ മികവ് പുലർത്തുന്ന ആസ്റ്റൻ വില്ലയെ ആണ് മത്സരത്തിൽ കണ്ടത്.

ഇതിന്റെ ഫലമായി 67 മത്തെ മിനിറ്റിൽ വില്ലയുടെ സമനില ഗോൾ വന്നു. മാറ്റ് ടാർഗറ്റിന്റെ പാസിൽ നിന്നു ഇംഗ്ലീഷ് താരം ഒലി വാകിൻസ് ആണ് വില്ലക്ക് സമനില ഗോൾ സമ്മാനിച്ചത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ ടോട്ടൻഹാം മത്സരത്തിൽ ആധിപത്യം തിരിച്ചു പിടിച്ചു. ആദ്യം ലൂക്കാസ് മൗറ വിജയഗോൾ എന്നു കരുതിയെങ്കിലും മാറ്റ് ടാർഗറ്റിന്റെ സെൽഫ് ഗോൾ ആണ് ടോട്ടൻഹാമിനു ആധിപത്യം തിരിച്ചു നൽകിയത്. സോണിന്റെ ഷോട്ട് ടാർഗറ്റിന്റെ മേലിൽ തട്ടി വില്ല വലയിൽ പതിക്കുക ആയിരുന്നു. ടോട്ടൻഹാം ജയം നേടിയെങ്കിലും മറ്റൊരു മത്സരത്തിൽ കൂടി ഗോൾ നേടാൻ ഹാരി കെയിൻ പരാജയപ്പെടുന്നത് ആണ് കാണാൻ ആയത്. ജയത്തോടെ ടോട്ടൻഹാം എട്ടാമത് ആയപ്പോൾ വില്ല പത്താം സ്ഥാനത്തേക്ക് വീണു.