വിജയവുമായി മലപ്പുറം തുടങ്ങി

20211003 201056

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയത്തോടെ മലപ്പുറം മുന്നോട്ട്. ഇന്ന് മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇടുക്കിയെ ആണ് മലപ്പുറം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മലപ്പുറത്തിന്റെ വിജയം. ഇന്ന് 23ആം മിനുട്ടിൽ ജുനൈനിലൂടെ മലപ്പുറം ആണ് ലീഡ് എടുത്തത്. ആ ലീഡ് 74ആം മിനുട്ട് വരെ നീണ്ടു നിന്നു. 74ആം മിനുട്ടിൽ അസ്ലം അലി ഇടുക്കിക്ക് സമനില നൽകി.

പിന്നീട് ഒരു ടീമുകളും വിജയത്തിനായി ശ്രമിച്ചു. അവസാനം 84ആം മിനുട്ടിൽ മുഹമ്മദ് നിശാൻ മലപ്പുറത്തിന്റെ വിജയ ഗോൾ നേടി. പ്രതികൂല കാലവസ്ഥ ഇന്നത്തെ മത്സരത്തെ മോശമായി ബാധിച്ചിരുന്നു. ഇനി അടുത്ത മത്സരത്തിൽ കോട്ടയത്തെ ആണ് മലപ്പുറം നേരിടുക.

Previous articleഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവയുടെ ചുംബനം, എക്സ്ട്രാ ടൈമിൽ ഹീറോ ആയി എഡു ബേഡിയ
Next articleവില്ലയെ മറികടന്നു ടോട്ടൻഹാം വിജയവഴിയിൽ തിരിച്ചെത്തി