സ്പർസിന് വീണ്ടും നിരാശ! ആസ്റ്റൺ വില്ലയോടും പരാജയപ്പെട്ടു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസിന് ഒരിക്കൽ കൂടെ പരാജയം. ഇന്ന് ആസ്റ്റൺ വില്ലയെ നേരിട്ട സ്പർസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടാം മിനുട്ടിൽ തന്നെ സ്പർസ് ലീഡ് എടുത്തിരുന്നു. ബെർഗ്വൈനിന്റെ ഷോട്ടാണ് വല തുളച്ചു കൊണ്ട് സ്പർസിന് ലീഡ് നൽകിയത്. ഈ ഗോളിന്റെ ബലത്തിൽ നിൽക്കുക ആയിരുന്ന സ്പർസ് ഒരു സെൽഫ് ഗോളിൽ ആണ് സമനില വഴങ്ങിയത്.

20ആം മിനുട്ടിൽ റെഗുലിയനാണ് നിർഭാഗ്യ സെൽഫ് ഗോൾ നേടി. 30ആം മിനുട്ടിൽ സ്പർസിന്റെ ഒരു ഡിഫൻസീഫ് പിഴവ് മുതലെടുത്ത് വാറ്റ്കിൻസ് ആസ്റ്റൺ വില്ലക്ക് ലീഡും നൽകിയത്. ഈ പരാജയം സ്പർസിന്റെ യൂറോപ്പ ലീഗ് പ്രതീക്ഷയ്ക്ക് കൂടെ തിരിച്ചടിയാകും. 37 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി നിൽക്കുകയാണ് സ്പർസ്‌. ആസ്റ്റൺ വില്ലക്ക് 52 പോയിന്റാണ് ഉള്ളത്.