വിജയവുമായി എവർട്ടൺ യൂറോപ്യൻ പ്രതീക്ഷകൾ കാത്തു

20210520 011524
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ ഇന്ന് വോൾവ്സിനെ പരാജയപ്പെടുത്തി. എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസൻ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് എവർട്ടൺ വിജയിച്ചത്. ബ്രസീലിന്റെ സ്ട്രൈക്കറായ റിച്ചാർലിസന്റെ ഗോളാണ് എവർട്ടണ് വിജയം നൽകിയത്. 46ആം മിനുട്ടിൽ ആയിരുന്നു റിച്ചാർലിസന്റെ ഗോൾ. ഇതോടെ യൂറോപ്പ ലീഗ് പ്രതീക്ഷ സജീവമായി.

കഴിഞ്ഞ മത്സരത്തിൽ ഷെഫീൽഡിനോട് തോറ്റതോടെ പ്രീമിയർ ലീഗിൽ എവർട്ടൺ പിറകോട്ട് പോയിരുന്നു. 59 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് എവർട്ടൺ ഇപ്പോൾ. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് എവർട്ടണ് നേരിടേണ്ടത്.

Advertisement