മൗറീഞ്ഞോയുടെ തന്ത്രങ്ങൾക്ക് മുൻപിൽ ഗാർഡിയോള വീണു, സ്പർസിന് മിന്നും ജയം

- Advertisement -

വീണ്ടുമൊരിക്കൽ കൂടി മൗറീഞ്ഞോയും പെപ് ഗാർഡിയോളയും ഏറ്റു മുട്ടിയപ്പോൾ ജയം മൗറീഞ്ഞോക്ക്. ടോട്ടൻഹാം പരിശീലകനായ ശേഷം മൗറീഞ്ഞോ വീണ്ടും സിറ്റിയെ നേരിട്ട ആദ്യ മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് സ്പർസ് സ്വന്തം മൈതാനത്ത് ജയിച്ചു കയറിയത്. ഇതോടെ ലീഗിൽ ലിവർപൂളിന് 22 പോയിന്റ് പിറകിലാണ് മാഞ്ചസ്റ്റർ സിറ്റി.

ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയത് ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരാജയത്തിൽ നിർണായകമായത്. 40 ആം മിനുട്ടിൽ അഗ്യൂറോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്കെടുത്ത ഗുണ്ടോകൻ നഷ്ടപ്പെടുത്തുകയായിരുന്നു. പിന്നീട് രണ്ടാം spuപകുതിയിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് സിഞ്ചെക്കോ പുറത്തായതോടെ അവസാന അര മണിക്കൂർ സിറ്റി പത്ത് പേരുമായാണ് കളിച്ചത്. 61 ആം മിനുട്ടിൽ പുത്തൻ സൈനിങ് സ്റ്റീവൻ ബെർഗ്വിൻ ആണ് സ്പർസിന് ലീഡ് സമ്മാനിച്ചത്. പത്ത് മിനുട്ടുകൾക്ക് ശേഷം സോണിലൂടെ ലീഡ് ഉയർത്തി സ്പർസ് ജയം ഉറപ്പിക്കുകയായിരുന്നു. ഇന്നത്തെ ജയത്തോടെ നാലാം സ്ഥനാകാരായ ചെൽസിയുമായുള്ള പോയിന്റ് വ്യത്യാസം വെറും 4 ആയി കുറക്കാനും സ്പർസിനായി.

Advertisement