ഫിഫാ മഞ്ചേരി വിജയവഴിയിലേക്ക് തിരികെ വന്നു

- Advertisement -

കഴിഞ്ഞ ദിവസം അൽ മദീന ചെർപ്പുളശ്ശേരിയിൽ നിന്നേറ്റ പരാജയത്തിന്റെ നാണക്കേടിൽ നിന്ന് ഫിഫാ മഞ്ചേരി കരകയറി. ഇന്ന് കാടപ്പടി അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു ഫിഫ വിജയ വഴിയിലേക്ക് തിരികെ വന്നത്. ഇന്ന് കാടപ്പടിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജവഹർ മാവൂരിനെയാണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം.

ഈ സീസണിൽ ഇത് നാലാം തവണയാണ് ജവഹർ മാവൂർ ഫിഫാ മഞ്ചേരിയോട് പരാജയപ്പെടുന്നത്. ജയത്തോടെ ഫിഫാ മഞ്ചേരി സെമിയിലേക്ക് കടന്നു. നാളെ കടപ്പാടി സെവൻസിൽ സെമിയിലെ ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരി ഫിറ്റ്വെൽ കോഴിക്കോടിനെ നേരിടും.

Advertisement