എടത്തനാട്ടുകര സെമി വിവാദത്തിൽ, പ്രതിഷേധിച്ച് ലിൻഷാ മണ്ണാർക്കാട് കളം വിട്ടു

- Advertisement -

എടത്തനാട്ടുകരയിലെ സെമി ഫൈനൽ പോരാട്ടം വിവാദത്തിൽ. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടും ലിൻഷാ മണ്ണാർക്കാടും തമ്മിലായിരുന്നു പോരാട്ടം. ആദ്യ പാദ സെമി ഫൈനൽ ലിൻഷ മണ്ണാർക്കാട് വിജയിച്ചിരുന്നു. ഇന്ന് മത്സരം 1-1 എന്ന നിലയിൽ നിൽക്കുമ്പോൾ റോയൽ ട്രാവൽസ് നേടിയ ഗോളാണ് വിവാദത്തിൽ ആയത്.

റോയൽ ട്രാവൽസ് നേടിയ ഗോൾ ലൈൻ റഫറി ഓഫ് സൈഡ് ആദ്യ വിളിച്ചു എങ്കിലും മെയിൻ റെഫറി ഗോൾ വിധിച്ചപ്പോൾ ഓഫ് സൈഡ് അല്ലായെന്ന് ലൈൻ റഫറിയും തീരുമാനം മാറ്റി. ഇതിൽ പ്രതിഷേധിച്ച ലിൻഷാ മണ്ണാർക്കാട് താരങ്ങൾ കളിക്കാതെ കളം വിടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു എങ്കിലും ആ ഗോളിൽ തീരുമാനം ഉണ്ടാക്കാൻ കമ്മറ്റിക്കും ആയില്ല. തുടർന്ന് ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയ്ക്ക് ഒടുവിൽ മത്സരം മറ്റൊരു ദിവസം വീണ്ടും നടത്താൻ തീരുമാനിച്ചതായി കമ്മിറ്റി അറിയിച്ചു. നേരത്തെ ലിൻഷയും റോയലും തമ്മിലുള്ള ആദ്യ പാദ സെമിയും വിവാദത്തിൽ ആയിരുന്നു.

Advertisement