ന്യൂകാസ്റ്റിലിന് എതിരായ പരാജയത്തിന് പിന്നാലെ സൗത്താപ്റ്റൺ പരിശീലകനെ ഉടൻ പുറത്താക്കും എന്നു റിപ്പോർട്ട്

20221107 020226

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനു എതിരായ 4-1 ന്റെ വലിയ പരാജയത്തിന് പിന്നാലെ പരിശീലകൻ റാൽഫ് ഹസൽഹുട്ടിലിനെ സൗത്താപ്റ്റൺ പുറത്താക്കും എന്നു റിപ്പോർട്ട്. നിലവിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയില്ലെങ്കിലും അത്ലറ്റിക് അടക്കമുള്ള മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മോശം പ്രകടനം തുടരുന്ന സെയിന്റ്സ് നിലവിൽ ലീഗിൽ 18 സ്ഥാനത്ത് ആണ്. സീസണിൽ 3 ജയവും 3 സമനിലയും നേടിയ അവർ 8 മത്സരങ്ങളിൽ പരാജയം അറിഞ്ഞു. 2018 ൽ ആർ.ബി ലൈപ്സിഗ് പരിശീലന സ്ഥാനം ഒഴിഞ്ഞ ശേഷം ആണ് റാൽഫ് ഇംഗ്ലീഷ് ഫുട്‌ബോളിൽ എത്തുന്നത്. നിലവിൽ ലോകകപ്പ് ഇടവേളക്ക് ഇടയിലോ ലിവർപൂളിന് എതിരായ അടുത്ത മത്സരത്തിന് മുമ്പോ സൗത്താപ്റ്റൺ പരിശീലകനെ പുറത്താക്കും എന്നാണ് സൂചനകൾ.