വീണ്ടും ലീഗ് തലപ്പത്തെതാൻ റയൽ; ലാ ലീഗയിൽ എതിരാളികൾ റയോ വയ്യെക്കാനോ

Nihal Basheer

Picsart 22 11 07 01 12 00 785
Download the Fanport app now!
Appstore Badge
Google Play Badge 1

പോരാട്ടം കനത്ത പോയിന്റ് പട്ടികയുടെ തലപ്പത്ത് തിരിച്ചെത്താൻ റയൽ മാഡ്രിഡ്. ലാ ലീഗയിൽ റയോ വയ്യെക്കാനോ ആണ് റയലിന്റെ അടുത്ത എതിരാളികൾ. കഴിഞ്ഞ ദിവസം അൽമേരിയക്കെതിരെ വിജയം കണ്ടെത്തിയതോടെ ഒന്നാം സ്ഥാനത്തെക്കുയർന്ന ബാഴ്‌സലോണയെ മറികടക്കാൻ റയൽ മാഡ്രിഡിന് മത്സരത്തിൽ വിജയം അനിവാര്യമാണ്. അവസാന മത്സരത്തിൽ ജിറോണക്കെതിരെ സമനില വഴങ്ങിയതാണ് അവർക്ക് വിനയായത്. എങ്കിലും ചാമ്പ്യൻസ് ലീഗിൽ സെൽറ്റിക്കിനെതിരെ അഞ്ചു ഗോൾ വിജയം നേടി ടീം വീണ്ടും ഫോമിലേക്ക് ഉയർന്നിരുന്നു.

Picsart 22 11 07 01 12 11 678

പരിക്ക് മൂലം പുറത്തായിരുന്ന ബെൻസിമ തിരിച്ചെത്തുന്നത് റയൽ ആക്രമണത്തിന്റെ മൂർച്ച കൂട്ടും. സെൽറ്റിക്കിനെതിരെ പകരക്കാരനായി എത്തിയിരുന്ന താരം വയ്യെക്കാനോക്കെതിരെ ആദ്യ ഇലവനിൽ മടങ്ങിയെത്തും. അതോടെ അസൻസിയോ ബെഞ്ചിലേക്ക് മടങ്ങും. ലോകകപ്പ് ഇടവേളക്ക് മുൻപ് രണ്ടു മത്സരങ്ങൾ കൂടി ഉള്ളൂ എന്നതിനാൽ ഏറ്റവും മികച്ച ടീമിനെ തന്നെ ആൻസലോട്ടി അണിനിരത്തും. എതിരാളികൾ ആയ റയോ വയ്യെക്കാനോയും മികച്ച ഫോമിൽ തന്നെയാണ്. അത്ലറ്റികോയെ സമനിലയിൽ തളച്ചും സെവിയ്യയെ കീഴടക്കിയതും അടക്കം അവസാന നാല് മത്സരങ്ങളിൽ ടീം തോൽവി അറിഞ്ഞിട്ടില്ല.

ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച പുലർച്ചെ ഒന്നരക്കാണ് മത്സരം.