സിസോക്കോ പുതിയ സ്പർസ് കരാറിൽ ഒപ്പിട്ടു

- Advertisement -

ടോട്ടൻഹാം ഹോട്ട്സ്പർസ് മധ്യനിര താരം മൂസ സിസോക്കോ ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. ഇതോടെ താരം 2023 വരെ ലണ്ടനിൽ തുടരുമെന്ന് ഉറപ്പായി. 2016 ലാണ് സിസോക്കോ ന്യൂ കാസിലിൽ നിന്ന് താരം സ്പർസിൽ എത്തുന്നത്. സ്പർസിനായി 132 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

2016-2017 സീസണിൽ കാര്യമായ ഒന്നും ചെയ്യാനാകാതെ വിഷമിച്ച താരം പക്ഷെ കഴിഞ്ഞ സീസണിൽ സ്പർസിനായി മികച്ച പ്രകടനമാണ് നടത്തിയത്. അവരെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ താരത്തിന്റെ പ്രകടനം നിർണായകമായി. ഫ്രാൻസ് ദേശീയ താരമാണ് സിസോക്കോ. ഫ്രാൻസിനായി 59 രാജ്യാന്തര മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്.

Advertisement