ഏകദിനത്തിൽ മിത്താലി രാജും ടി20യിൽ ഹർമൻപ്രീതും ഇന്ത്യയെ നയിക്കും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അടുത്തിടെ ടി20യിൽ നിന്ന് വിരമിച്ച മിത്താലി രാജ് ആണ് ഏകദിനത്തിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. അതെ സമയം ടി20യിൽ ഹർമൻപ്രീത് കൗർ ആണ് ഇന്ത്യൻ ടീമിനെ നയിക്കുക.

വെസ്റ്റിൻഡീസ് പരമ്പരയിൽ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. നവംബർ 1നാണ് പരമ്പരയിലെ ആദ്യ മത്സരം. ഇപ്പോൾ സൗത്ത് ആഫ്രിക്കക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലെ അതെ ടീമിനെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്.

നിലവിൽ സൗത്ത് ആഫ്രിക്കയെ നേരിടുകയാണ് ഇന്ത്യ. മൂന്ന് ടി20 മത്സരങ്ങൾ ഉള്ള പരമ്പരയിൽ  രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യൻ 1-0ന് മുൻപിലാണ്. ആദ്യ ടി20 മത്സരം ഇന്ത്യ ജയിക്കുകയും രണ്ടാം മത്സരം മഴ മൂലം നടക്കാതെ പോവുകയും ചെയ്തിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിലെ മൂന്നാമത്തെ മത്സരം സെപ്റ്റംബർ 29ന് നടക്കും.

India ODI squad: Mithali Raj (Captain), Harmanpreet Kaur (vice-captain), Smriti Mandhana, Jemimah Rodrigues, Deepti Sharma, Punam Raut, D Hemalatha, Jhulan Goswami, Shikha Pandey, Mansi Joshi, Poonam Yadav, Ekta Bisht, Rajeshwari Gayakwad, Taniya Bhatia (wicket-keeper), Priya Punia, Sushma Verma.

India T20I squad: Harmanpreet Kaur (Captain), Smriti Mandhana (vice-captain), Jemimah Rodrigues, Shafali Verma, Harleen Deol, Deepti Sharma, Taniya Bhatia (wicket-keeper), Poonam Yadav, Radha Yadav, Veda Krishnamurthy, Anuja Patil, Shikha Pandey, Pooja Vastrakar, Mansi Joshi, Arundhati Reddy.