വീണ്ടും ഡേവിഡ് സിൽവയുടെ ഗംഭീര ഫ്രീകിക്ക്, ബൗണ്മതിനെ റിലഗേഷനിലേക്ക് അയച്ച് സിറ്റി ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ഗംഭീര വിജയം കൂടെ. ബൗണ്മതിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം ആണ് ഇന്ന് നേടിയത്‌. ബൗണ്മതിന്റെ റിലഗേഷൻ ഏതാണ്ട് ഉറപ്പിച്ച മത്സരഫലമാണിത്. ഈ പരാജയത്തോടെ 31 പോയന്റുമായി 18ആം സ്ഥാനത്ത് നിൽക്കുകയാണ് ബൗണ്മത്. ബൗണ്മതിന് മുന്നിൽ ഉള്ളത് വെസ്റ്റ് ഹാമും വാറ്റ്ഫോർഡും ശേഷിക്കുന്ന കളികളിൽ നിന്ന് ഒരു മത്സരം വിജയിച്ചാൽ ബൗണ്മതിന്റെ റിലഗേഷൻ ഉറപ്പാകും.

ഇന്ന് മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു ഡേവിഡ് സിൽവ ആണ് ഒരു ഫ്രീകിക്കിലൂടെ ബൗണ്മത് വല കുലുക്കിയത്. കഴിഞ്ഞ ആഴ്ച ന്യൂകാസിലിന് എതിരെയും സിൽവ ഫ്രീകിക്കിലൂടെ ഗോൾ നേടിയിരുന്നു. ജീസുസ് ആണ് സിറ്റിയുടെ രണ്ടാം ഗോൾ നേടിയത്. ബ്രൂക്സ് ബൗണ്മതിനായും ഗോൾ നേടി. ഈ വിജയത്തോടെ സിറ്റി 36 മത്സരങ്ങളിൽ 75 പോയന്റിൽ എത്തി.